ആഗസ്റ്റ് 9 വ്യാപാരിദിനം: വ്യാപാരി വ്യവസായി ഏകോപന സമിതി വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി
വെള്ളരിക്കുണ്ട്: ആഗസ്റ്റ് 9 വ്യാപാരി ദിനം മലയോരത്തെ വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി. വെള്ളരിക്കുണ്ടിൽ പ്രസിഡണ്ട് ജിമ്മി ഇടപ്പാടി പതാക ഉയർത്തി, ജന.സെക്രട്ടറി തോമസ് ചെറിയാൻ, റിങ്കു മാത്യു, സന്തോഷ് ഹൈടെക്, ബെന്നി ജയിംസ് തുടങ്ങിയവർ സംബന്ധിച്ചു.
കോളംകുളം യൂണിറ്റിൽ എക്സിക്യുട്ടീവ് അംഗം ഹരി ക്ലാസിക് പതാക ഉയർത്തി. എക്സിക്യുട്ടീവ് കമ്മറ്റി അംഗം പി.എം. രാമാനന്ദൻ , യൂണിറ്റ് അംഗങ്ങളായ എം.എം മധു, സിബി കോളംകുളം, ഗഫൂർ കോളംകുളം എന്നിവരും സംബന്ധിച്ചു
No comments