Breaking News

മഡിയൻ കൂലോത്ത് പൂജാപുഷ്പ, ഔഷധോദ്യാനം ഒരുങ്ങുന്നു


കാഞ്ഞങ്ങാട: മഡിയന്‍ കൂലോം ക്ഷേത്രത്തിലേക്കാവശ്യമായ പൂജാ പുഷ്പങ്ങള്‍ക്കു വേണ്ടി കെ.എസ്.ഇ.ബി ജീവനക്കാരന്‍ വെള്ളിക്കോത്ത് കൂലോത്തു വളപ്പിലെ കെ.വി അശോകനാണ് പൂജാ പുഷ്പങ്ങളുടെ ചെടി നല്‍കിയത് . ചെക്കി, ചെമ്പരത്തി, തുളസ്സി, അരളി , സ്വര്‍ണ്ണ ചെമ്പകം തുടങ്ങിയ പൂജാ പുഷ്പങ്ങളുടേയും കറ്റാര്‍വാഴ, ശതാവരി അശോകമരം,ഇലഞ്ഞി തുടങ്ങി നൂറോളം ചെടികളും , ഔഷധ സസ്യങ്ങളുമാണ് അശോകന്‍ ക്ഷേത്രത്തിലേക്ക് നല്‍കിയത്.ഇവയുടെ സമര്‍പ്പണ ചടങ്ങ് ക്ഷേത്ര മേല്‍ശാന്തി തെക്കില്ലത്തു മാധവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്നു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ആചാരക്കാരുടെയും ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരുടെയും മറ്റ് ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ പൂജ പുഷ്പ ഔഷധചെടികള്‍ നട്ടുപിടിപ്പിച്ചു. ചടങ്ങില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.വി. കുഞ്ഞികൃഷ്ണന്‍ നായര്‍,മെമ്പര്‍മാരായ വി.എം ജയദേവന്‍, വി. നാരായണന്‍, കെ. വി അശോകന്‍. ആചാരസ്ഥാനികരായ താഴത്ത് വീട്ടില്‍ ഇളമ ടി.വി.ഗോവിന്ദന്‍, ഭണ്ഡാരിയച്ഛന്‍ കെ. ഗോപാലന്‍, കൂട്ടായി കാരന്‍ ജയേഷ്, ഡോക്ടര്‍ പ്രേമചന്ദ്രന്‍, ക്ഷേത്ര ജീവനക്കാര്‍, വൈദ്യുതി വകുപ്പ് ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു

No comments