റാണിപുരം ഇക്കോടൂറിസം കേന്ദ്രം സർക്കാർ ഉത്തരവിനെ തുടർന്ന് ഇന്നു മുതൽ തുറന്നതോടെ സഞ്ചാരികൾ ട്രക്കിംങ്ങ് തുടങ്ങി
രാജപുരം: റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം സർക്കാർ ഉത്തരവിനെ തുടർന്ന് ഇന്നു മുതൽ തുറന്നതോടെ സഞ്ചാരികൾ ട്രെക്കിംങ്ങ് തുടങ്ങി. ആദ്യ ദിവസം നൂറോളം പേരാണ് റാണിപുരത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വാദിക്കാൻ പുൽമേട്ടിലെത്തിയത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ മെയ് ആറു മുതൽ കേന്ദ്രം അടപ്പാടുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സന്ദർശകരെ വനത്തിലേക്ക് കടത്തിവിടുന്നത്. റാണിപുരത്തെ കാറ്റും മഴയും കോടമഞ്ഞും പ്രകൃതിയുമാസ്വദിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തിചേരും. സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി മാനി മുകളിലും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പ്രഭാകരൻ, വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ , സെക്രട്ടറി ആർ.കെ.രാഹുൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടി.എം. സിനി തുടങ്ങിയവർ പുൽമേടു സന്ദർശിക്കുകയും റാണിപുരം വന സംരക്ഷണ സമിതി നിർവ്വാഹക സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണി വരെയായിരിക്കും ട്രെക്കിംങ്ങ് സമയം.
No comments