Breaking News

കോവിഡ് മുന്നണിപോരാളികൾക്കും വിദ്യാർത്ഥികൾക്കുമുള്ള വാക്സിനേഷൻ ഓഗസ്റ്റ് 10 ന്

കാസറഗോഡ്: ജില്ലയിലെ കോവിഡ് -19 മുന്നളിപ്പോരാളികൾക്കും വിദ്യാർത്ഥികൾക്കും ആഗസ്ത് 10 ന്  വാക്സിനേഷൻ നൽകുന്നതിനായി രണ്ട് കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് .മുന്നളിപ്പോരാളികൾക്ക്  കോവാക്സിൻ  നല്കുന്നതിനായ്  ആനന്ദാശ്രമം   പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തുള്ള ഐ എം എ ഹാളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത് .ഇ-ഹെൽത്ത് പോർട്ടലിൽ നിന്ന് സന്ദേശം ലഭിച്ചിട്ടുള്ള മുന്നണി പോരാളികൾ ലഭിച്ച സന്ദേശം ,തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 9 മണിക്കും ഉച്ചക്ക് 1 മണിക്കുമിടയിൽ   വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിചേർന്ന്  വാസിനേഷൻ സ്വീകരിക്കേണ്ടതാണ് .കോവിഷീൽഡ് ആദ്യ ഡോസ് രണ്ടാം ഡോസ് ആവശ്യമുള്ളവർ വരേണ്ടതില്ല .


കോളേജ് വിദ്യാർത്ഥികൾക്ക് കോവാക്സിൻ നൽകുന്നതിനായി കുമ്പള  സാമൂഹികരോഗ്യ കേന്ദ്രത്തലാണ്  സൗകര്യമൊരുക്കിയിട്ടുള്ളത്  .കോളേജിൽ നിന്ന് നൽകുന്ന തിരിച്ചറിയൽ കാർഡ് സഹിതം വാക്സിനേഷൻ കേന്ദ്രത്തിലെത്തി സ്പോട് രജിസ്ട്രേഷൻ ലഭിക്കുന്ന ആദ്യത്തെ 300 പേർക്കാണ് വാക്സിനേഷൻ നൽകുക .രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണിവരെയാണ് വാക്സിനേഷൻ സമയം .

No comments