Breaking News

കേരളത്തിന് അനുവദിച്ച എയിംസ് കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ടവ്യക്ക് നിവേദനം നൽകി

 


കേരളത്തിലെ ഏറ്റവും അവികസിത ജില്ലയാണ് കാസറഗോഡ്. 13.9 ലക്ഷം ജനസംഖ്യയുള്ള ഈ ജില്ലയിൽ മൂന്നു മുൻസിപ്പാലിറ്റികളും 38 ഗ്രാമ പഞ്ചായത്തുകളുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ആരോഗ്യപ്രവർത്തകരുടെ കാര്യത്തിലും മറ്റു ജില്ലകളെക്കാൾ ഏറെ പിന്നിലാണ് കാസറഗോഡ്. അതിനാലാണ് "കാസറഗോഡിന് ഒരു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്" എന്ന ആവശ്യം പ്രസക്തമാകുന്നത്. 2006-ൽ പ്രഖ്യാപിച്ച പ്രധാന മന്ത്രി സ്വസ്ത സുരക്ഷ യോജന പ്രകാരം പുതിയ എയിംസുകൾ പ്രഖ്യാപിക്കുകയുണ്ടായി.കാസറഗോഡ് ജില്ലയിലെ ജനങ്ങൾ ആരോഗ്യ സേവനത്തിന് മംഗലാപുരത്തിനെയാണ് ആശ്രയിക്കുന്നത്. കാഞ്ഞങ്ങാടുള്ള ഡിസ്ട്രിക്ട് ഹോസ്പിറ്റൽ അപര്യാപ്ത കൊണ്ട് വീർപ്പു മുട്ടുകയാണ്. ഈ സാഹചര്യത്തിൽ കാസറഗോഡ് ജില്ലയ്ക്ക് ഒരു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ടവ്യയയോട് അഭ്യർത്ഥിച്ചു.

No comments