Breaking News

സംയുക്ത കർഷക സമരം: മലയോരത്ത് വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ സമരം നടത്തി


വെള്ളരിക്കുണ്ട്: സംയുക്ത കർഷക സമരം എളേരി ഏരിയാ കമ്മറ്റിക്ക് കീഴിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ സമരം നടത്തി. മാലോത്ത് സമരം കൊന്നക്കാട് പോസ്റ്റ് ഓഫീസിന് മുമ്പിൽ ടി.പി തമ്പാൻ ഉദ്ഘാടനം ചെയ്തു. 

വെള്ളരിക്കുണ്ടിൽ സി.പി.ഐ.എം ബളാൽ ലോക്കൽ കമ്മറ്റിയംഗം സണ്ണി മങ്കയം ഉദ്ഘാടനം ചെയ്തു. ടി.വി തമ്പാൻ സ്വാഗതം പറഞ്ഞു. പി ആർ സുമേഷ്, ഗിരീഷ്, രാജീവൻ സംസാരിച്ചു.

പന്നിത്തടത്ത് കർഷക തൊഴിലാളി പരപ്പ വില്ലേജ് സെക്രട്ടറി വിനോദ് പന്നിത്തടം ഉദ്ഘാടനം ചെയ്തു.പി വി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.രാകേഷ് കുമാർ അർ. സംസാരിച്ചു.കെ.വി സതീശൻ സ്വാഗതം പറഞ്ഞു.

ബളാലിൽ കെ.സി സാബു, കുന്നുംകൈയിൽ പി ആർ ചാക്കൊ, മൗക്കോട് കെ.പി നാരായണൻ, പറമ്പയിൽ വി നാരായണൻ, എളേരിയിൽ കെ.എസ് കുര്യാക്കോസ്, ചിറ്റാരിക്കാലിൽ കെപി മാത്യു, ഭീമനടിയിൽ എ അപ്പുക്കുട്ടൻ എന്നിവർ ഉൽഘാടനം നിർവ്വഹിച്ചു







No comments