Breaking News

ബളാൽ ഗവ.സ്‌കൂളിന് താരസംഘടനയായ 'അമ്മ'യുടെ സ്നേഹസ്പർശം ഓൺലൈൻ പഠനത്തിനായി നടൻ സന്തോഷ് കീഴാറ്റൂർ ടാബ് കൈമാറി

ബളാൽ : ബളാൽ ഗവൺമെന്റ് ഹയർ  സെക്കൻഡറി സ്കൂളിനും മലയാള ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ 'അമ്മ' ടാബ് നൽകി. പഠന മികവുള്ളതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികൾക്ക് വേണ്ടിയാണ് അമ്മ ടാബുകൾ നൽകുന്നത്.


 ബളാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള ടാബുകൾ നടൻ സന്തോഷ് കീഴാറ്റൂരിൽ നിന്നും ഹെഡ്മാസ്റ്റർ പി ബാബുരാജൻ ഏറ്റുവാങ്ങി. നടൻ രാജേഷ്  അഴീക്കോടൻ, അധ്യാപകരായ ജോസഫ് ടി കെ, സന്തോഷ്‌കുമാർ ചെറുപുഴ തുടങ്ങിയവർ പങ്കെടുത്തു.


 ബളാൽ സ്കൂളിലെ വിദ്യാർഥികൾക്ക് പൊതുജന സഹകരണത്തോടെ ഇതിനകം 50 സ്മാർട്ട്ഫോണുകൾ നൽകി. മനോജ് കുമാർ ഡൽഹി, പ്രസന്ന എടയിലും ബാംഗ്ലൂർ, തെക്കടവൻ സാവിത്രി അമ്മയുടെ ഓർമ്മയ്ക്ക് മക്കൾ, രജീഷ് രാമചന്ദ്രൻ ബളാൽ, നീലേശ്വരം റെയിൽവേ വികസന കൂട്ടായ്മ, കെ എസ് ടി എ, കെ പി എസ് ടി എ, എസ് എഫ് ഐ, മാലോത്ത് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ, ലെഫ്റ്റ് തിങ്കേഴ്സ്, അധ്യാപകരും ജീവനക്കാരും, വിവിധ എസ് എസ് എൽ സി ബാച്ച്  തുടങ്ങിയവർ നൽകി. അർഹരായ കുട്ടികൾക്ക് ഇവ കൈമാറി.

No comments