Breaking News

കോഴിക്കോട്ടെ വവ്വാലുകളുടെ സാമ്പിളുകളിൽ നിപ സാന്നിധ്യം




കോഴിക്കോട്ടെ വവ്വാലുകളുടെ സാമ്പിളുകളിൽ നിപ സാന്നിധ്യം കണ്ടെത്തി. പുനെയിൽ നടത്തിയ പരിശോധനയിലാണ് നിപ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കൂടാതെ വവ്വാലുകളിലെ സാമ്പിളുകളിൽ നിപയ്‌ക്കെതിരെയുള്ള ആന്റിബോഡിയും കണ്ടെത്തിയിട്ടുണ്ട്. രണ്ടിനം വവ്വാലുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്.


സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലത്ത് നിന്നും, സമീപപ്രദേശങ്ങളിൽ നിന്നും വവ്വാലുകളെ പിടികൂടി സ്രവ സാമ്പിളുകൾ പരിശോധനക്കായി അയച്ചത്. കേന്ദ്രസംഘം നേരിട്ട് എത്തിയായിരുന്നു പരിശോധനാ സാമ്പിളുകൾ ശേഖരിച്ചത്.



പാഴൂര്‍ വായോളി ഹൗസില്‍ അബൂബക്കര്‍-വാഹിദ ദമ്പതികളുടെ മകനായ മുഹമ്മദ് ഹാഷിമായിരുന്നു
നിപ ബാധിച്ച് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു ഹാഷിമിന്റെ പ്രായം. കോഴിക്കോട് മെഡിക്കല്‍ കോളജ് അടക്കം 5 ആശുപത്രികളില്‍ ഹാഷിം ചികിത്സ തേടിയിരുന്നു

No comments