Breaking News

വടക്കാകുന്ന് സംരക്ഷണ സമിതിയുടെ സത്യാഗ്രഹ സമരം 23 ദിവസം പിന്നിട്ടു ഒക്ടോബർ 2ന് നിരാഹാര സമരം


വെള്ളരിക്കുണ്ട്: വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹ സമരം ഇരുപത്തിമൂന്ന് ദിവസം പിന്നിട്ടു. ഖനനാനുമതിയുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങൾ പുറത്തു കൊണ്ടുവരുമ്പോൾ നിയമ നടപടികൾ സ്വീകരിച്ച് ഖനനാഅനുമതികൾ റദ്ദ്ചെയ്യുന്നതിനു പകരം ഖനന മാഫിയകൾക്ക് അനുകൂല നിലപാടുകളാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് എന്ന് സംരക്ഷണ സമിതി ആരോപിക്കുന്നു. വടക്കാകുന്നിന് അടിവാരങ്ങളിലായി താമസിക്കുന്ന ആയിരകണക്കിന് ജനങ്ങളുടെ ജീവനും ആരോഗ്യ പരമായ ജീവിതത്തിനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് പകരം ഖന മാഫിയകൾക്ക് അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന അധികൃത നിലപാടുകൾക്കെതിരെ ജനങ്ങൾ പ്രതിഷേധം കടുപ്പിക്കുകയാണ്. സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹ സമരം ഇരുപത്തിമൂന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ആവശ്യമായ ഇടപെടലുകൾ നടത്താത്ത ഭരണാധികാരികളുടെയും, ഉദ്യോഗസ്ഥ- രാഷ്ട്രീയ നിലപാടുകളിലും പ്രതിഷേധിച്ച് ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ സത്യാഗ്രഹ സമരപന്തലിൽ ഏകദിന നിരാഹാര സമരം നടത്താനാണ് സംരക്ഷണ സമിതിയുടെ തീരുമാനം

No comments