ഇരിയ ഇരിവൽ വയലിൽ ബിൽഡപ് കാസർകോട് നടത്തിയ ജൈവ നെൽകൃഷിയുടെ വിളവെടുത്തു
ഇരിയ : കൊറോണക്കാലം മനുഷ്യനെ പഠിപ്പിച്ച പാഠങ്ങളിലൊന്നാണ് അവനവന് വേണ്ടുന്ന ഭക്ഷണം അവനവൻ ഉൽപ്പാദിപ്പിക്കുകയെന്നത് രാസവളവും കീടനാശിനിയും ഉപയോഗിച്ച് തകർത്ത കൃഷിയിടങ്ങൾ പച്ചില വളവും പഞ്ചഗവ്യവും ഉപയോഗിച്ച് ജൂൺ മാസത്തിലാണ് ഇരിവൽ വയലിൽ സമ്പൂർണ്ണ ജൈവകൃഷി രീതിയിൽ നെൽകൃഷി ആരംഭിച്ചത്.
ബിൽഡപ്പ് കാസറഗോഡിൻ്റെ ആഭിമുഖ്യത്തിൽ ഇരവിൽ വയലിൽ പത്തേക്കറോളം നെൽവയലിൽ വിളഞ്ഞ കതിർ മണികൾ കൊയ്തെടുത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.
ബിൽഡപ് കാസർകോട് പ്രസിഡൻറ് സന സലിം അദ്ധ്യക്ഷത വഹിച്ചു. കൂക്കൾ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ വീണാറാണി, ഡോ.ബാവ സേട്ട് പി.കെ.ലാൽ ,ദയാകർമാഡ ,രവീന്ദ്രൻ കണ്ണങ്കൈ ,എന്നിവർ നേതൃത്വം നൽകി
No comments