മലയോര ഹൈവേ വനപ്രദേശങ്ങളിലെ തടസ്സം; ബളാൽ - വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരംഭിച്ച 12 മണിക്കൂർ സത്യാഗ്രഹം മാലോത്ത് ആരംഭിച്ചു
വെള്ളരിക്കുണ്ട് : മലയോര ഹൈവേയോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണനയിലും കോളിച്ചാൽ - ചെറുപുഴ റീച്ചിലെ വനഭൂമിയിലെ ഹൈവേ നിർമ്മാണം ആരംഭിക്കാത്തതിലും പ്രതിഷേധിച്ച് ബളാൽ - വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരംഭിച്ച 12 മണിക്കൂർ സത്യാഗ്രഹം രാവിലെ 7 മണിക്ക് മാലോത്ത് ആരംഭിച്ചു.
രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ നടക്കുന്ന സത്യാഗ്രഹത്തിൽ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി,കള്ളാർ പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രധിനിധികൾ ഉൾപ്പെടെ ഉള്ളവരും സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട് .മലയോര ഹൈവേ നിർമ്മാണം ഏറെകുറെ പൂർത്തിയാകാറായിട്ടും കുറച്ചു ദൂരം മാത്രം ഇല്ലാത്തതടസ്സവാദം ഉന്നയിച്ചു വനം വകുപ്പ് നിർമ്മാണം തടഞ്ഞി രിക്കുകയാണ്.നിലവിൽ ഉള്ള റോഡ് പോലും പൊട്ടി പൊളിഞ്ഞു ഗതാഗതം പാടെ ദുഷ്ക്കര മായിരിക്കുകയാണ്.
മലയോര ഹൈവേ നിർമ്മാണത്തിലെ വനപ്രദേശങ്ങളിലെ നിർമ്മാണ തടസ്സം നീങ്ങി എന്ന് സ്ഥലം എം.എൽ. എ. അടക്കം പറയുന്നുണ്ടെങ്കിലും നിർമ്മാണപ്രവൃത്തികൾ പൂർണ്ണമായും മരവിച്ച അവസ്ഥയിലാണ്. ഇതിൽ പ്രതിഷേധിച്ചാണ് സത്യാഗ്രഹം നടത്തുന്നത്.
No comments