Breaking News

അംഗൻവാടി, ആശ വർക്കർ, സ്ക്കൂൾ പാചക സംയുക്ത തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി മലയോരത്തെ വിവിധ കേന്ദ്രങ്ങളിലും ധർണ്ണ സമരം നടത്തി.


 


വെള്ളരിക്കുണ്ട്: മിനിമം വേതനം 21000 രൂപയാക്കുക, പെൻഷൻ 10,000 രൂപയാക്കുക, റിസ്ക്ക് അലവൻസ് പ്രതിമാസം 10000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി, ആശ വർക്കർ, സ്ക്കൂൾ പാചക സംയുക്ത തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി മലയോരത്തെ വിവിധ കേന്ദ്രങ്ങളിലും ധർണ്ണ സമരം നടത്തി. വെള്ളരിക്കുണ്ട് നടന്ന സമരം ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട്‌ പി ജി ദേവ് ഉത്ഘാടനം ചെയ്തു. ലക്ഷ്മിക്കുട്ടി ആദ്യക്ഷത വഹിച്ചു. ടി വി തമ്പാൻ,രാധ, ഓമന, ഉഷ, ഷേർലി എന്നിവർ സംസാരിച്ചു.




പരപ്പയിൽ നടന്ന സമരം എൻജിഒ യൂണിയൻ മുൻ വൈസ് പ്രസിഡണ്ട് ഏ ആർ രാജു ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി പ്രതിനിധി ക്ലാരമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. രുഗ്മിണി സ്വാഗതം പറഞ്ഞു. വിനോദ്, ബീനാ രാജൻ, കെ.വിഭാർഗവി, രമ എന്നിവർ സംസാരിച്ചു.


വെസ്റ്റ് എളേരിയിൽ നടന്ന സമരം സിഐടിയു ഏരിയ സെക്രട്ടറി ശ്രീനിവാസൻ ഉൽഘാടനം ചെയ്തു. ചന്ദ്രിക അധ്യക്ഷയായി. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക്‌ മെമ്പർ അന്നമ്മ, ആശ വർക്കർ സുമ ശശി, ഗീത എന്നിവർ സംസാരിച്ചു


ഈസ്റ്റ് എളേരിയിൽ നടന്ന സമരം സിഐടിയു പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ ഉദ്ഘാടനം ചെയ്തു. ഉഷസി അധ്യക്ഷത വഹിച്ചു. ശ്യാമള പി.വി സ്വാഗതം പറഞ്ഞു.

No comments