Breaking News

120 തവണ രക്തദാനം പൂർത്തിയാക്കിയ ബഷീർ അരീക്കോടനെ സി.പി.ഐ.എം വെള്ളരിക്കുണ്ട് ബ്രാഞ്ച് സമ്മേളനത്തിൽ ആദരിക്കും

 



വെള്ളരിക്കുണ്ട്: 120 തവണ രക്തം ദാനം ചെയ്ത് നാടിന് മാതൃകയായ വെള്ളരിക്കുണ്ടിലെ സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയും ബ്ലഡ് ഡോണേഴ്സ് കേരളയുടെ പ്രവർത്തകനുമായ അരീക്കോടൻ ബഷീർ എന്ന എ.അബ്ദുൾ ബഷീറിനെ സെപ്റ്റംബർ 15ന് വെള്ളരിക്കുണ്ട് റബ്ബർ ഉൽപാദക സംഘം ഹാളിൽ (കെ.കെ തങ്കച്ചൻ നഗർ) വച്ച് നടക്കുന്ന സി.പി.ഐ.എം വെള്ളരിക്കുണ്ട് ബ്രാഞ്ച് സമ്മേളനത്തിൽ വച്ച് ആദരിക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം പി.ആർ ചാക്കോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി 2020ൽ ഏറ്റവും നല്ല രക്ത ദാദാവിനുള്ള പുരസ്ക്കാരം നൽകി ബഷീറിനെ ആദരിച്ചിരുന്നു.

No comments