Breaking News

അടൽജി സാംസ്കാരിക വേദി യോഗം കരിന്തളം കളരിയാൽ ക്ഷേത്ര അഗ്രശാലയിൽ ചേർന്നു സാംസ്കാരിക വേദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ വിവരണവും നടന്നു

കരിന്തളം: അടൽജി സാംസ്കാരിക വേദിയുടെ മൂന്നാമത് യോഗം കരിന്തളം കളരിയാൽ ക്ഷേത്ര അഗ്രശാലയിൽ ചേർന്നു. സാംസ്കാരിക വേദിയുടെ നിയുക്ത ചെയർമാൻ  മധുവട്ടിപ്പുന്ന അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരിയായ അഡ്വ.കെ രാജഗോപാൽ സാംസ്കാരിക വേദിയുടെ രൂപീകരണം സംബന്ധിച്ച ഔപചാരിക പ്രഖ്യാപനം നടത്തി. സാംസ്കാരിക വേദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ സമൂഹനന്മയ്ക്കു വേണ്ടി പ്രവർത്തിക്കുക എന്നതും അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നേടിക്കൊടുത്ത് സഹായിക്കുക ,ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക ,അടിയന്തിര സാഹചര്യം നേരിടുന്നവരെ കണ്ടെത്തി കൂട്ടായ പ്രവർത്തനത്തിലൂടെ സഹായിക്കുക , പഠിക്കുവാൻ സാഹചര്യമനുവദിക്കാത്ത പാവപ്പെട്ട വീടുകളിലെ കുട്ടികൾക്ക് പഠന സഹായമെത്തിക്കുക എന്നതാണ് പ്രധാന പ്രവർത്തന ലക്ഷ്യങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈസ് ചെയർമാൻ പ്രമോദ് വർണ്ണം, പി.രവീന്ദ്ര പൊതുവാൾ  ,എ വി ദാമോദരൻ ,സുഗതൻ വരഞ്ഞൂർ ,ഉമേശൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ എസ്.കെ ചന്ദ്രൻ സ്വാഗതവും വൈസ് ചെയർമാൻ സി.കെ സുകുമാരൻ നന്ദിയും പറഞ്ഞു

No comments