Breaking News

സ്വന്തം ജീവൻ പണയം വച്ച് കാസർകോട് കീഴൂരിൽ തോണിയപകടത്തിൽ പെട്ടവരെ രക്ഷിച്ച ബബീഷിന് ജമാഅത് കമ്മറ്റിയുടെ ആദരവ്

കാസർകോട്: കീഴൂർ ഹാർബറിനു സമീപം ഉണ്ടായ ഫൈബർ തോണി അപകടത്തിൽ  കീഴൂരിലെ അജ്മൽ,മുനവ്വർ,അഷ്‌റഫ്‌ എന്നിവരെ സ്വന്തം ജീവൻ പണയം  വെച്ച് നടുകടലിൽ നിന്ന് കരയ്ക്കെത്തിച്ച് മൂന്ന് യുവാക്കളുടെയും ജീവൻ രക്ഷിച്ച ബേക്കലിലെ ബബീഷിനെ കീഴൂർ ജമാഅത്ത് കമ്മിറ്റി പൊന്നാട അണിയിച്ച് ആദരിച്ചു. ബേക്കൽ ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ഭാരവാഹിക്കളുടെയും നാട്ടുകാരുടെയും സാനിദ്ധ്യത്തിൽ കീഴൂർ ജമാഅത്ത് ഓഫീസിൽ വെച്ച് ക്യാഷ് അവാർഡ് നൽകിയാണ് ആദരിച്ചത്.

ബബീഷിന്റെ ഈ മഹത്തായ സേവനത്തിൽ കീഴൂർ ജമാഅത്ത് കമ്മിറ്റിയും നാട്ടുകാരും അഭിനന്ദനങ്ങൾക്കപ്പുറം നന്ദിയും കടപ്പാടും കൃതജ്ഞതയും അറിയിച്ചു.

No comments