Breaking News

ഗ്രന്ഥശാല വാരാഘോഷത്തിൻ്റെ ഭാഗമായി രാജപുരം വണ്ണാത്തിക്കാനം ഓർമ്മ വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികളുടെ സമ്മാനദാനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷിനോജ് ചാക്കോ നിർവ്വഹിച്ചു


രാജപുരം: ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗ്രന്ഥശാല വാരാഘോഷത്തിൻ്റെ ഭാഗമായി  വണ്ണാത്തിക്കാനം  ഓർമ്മ  വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയും, വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് വി  എ  പുരുഷോത്തമൻ അധ്യക്ഷനായി. ജേസ് ആണ്ടുമാലിയിൽ, പി കെ മുഹമ്മദ്, വി എം കുഞ്ഞാമദ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതവും, സൗമ്യ രാജേഷ് നന്ദിയും പറഞ്ഞു.

No comments