ബിരിക്കുളം കുറുമ്പായി പ്രദേശത്ത് കമുകിന് മഞ്ഞലിപ്പ് രോഗം പടർന്ന് പിടിക്കുന്നു.
ബിരിക്കുളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം ആറാം വാർഡിലെ കുറുമ്പായി പ്രദേശത്ത് കമുകിന് മഞ്ഞലിപ്പ് രോഗം പടർന്ന് പിടിക്കുന്നു. കമുകിൻ്റെ പട്ടകളിൽ മഞ്ഞനിറം വ്യാപകമാവുകയും, വിള ഉല്പാദനം കുറയുകയും അതോട് കൂടി കമുക് നശിക്കുകയുമാണ് ചെയ്യുന്നത് വിപണിയിൽ അടയ്ക്കയുടെ വില ഉയർന്ന് നില്ക്കുന്ന സന്ദർഭത്തിൽ ഇത്തരം രോഗങ്ങൾ പ്രദേശത്തെ ഭൂരിഭാഗം കർഷകരെയും ആശങ്കപ്പെടുത്തുകയാണ്.
പഞ്ചായത്തിലെ കൃഷി വകുപ്പ് അധികാരികളും, കാർഷിക കേന്ദ്രങ്ങളും സഹായിക്കുകയോ അല്ലെങ്കിൽ കൃഷി സംരക്ഷണത്തിനായി വേണ്ട നിർദ്ദേശങ്ങൾ തരും എന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ കർഷകർ
No comments