Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കൺവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പരപ്പ ഐസിഡിഎസ് ഓഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തി


 




പരപ്പ: മൊബൈൽ ഫോണുകളും മതിയായ അടിസ്ഥാന സൗകര്യങ്ങളും പരീശീലനവും ഇല്ലാതെ പോഷൻ ട്രാക്കർ ആപ്പ് വേഗത്തിൽ നടപ്പാക്കുന്നത് നിർത്തുക, അങ്കണവാടി ജീവനക്കാരോടുള്ള പീഡനം അവസാനിപ്പിക്കുക, അനധികൃത ലെറ്റർ നമ്പർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അങ്കൺവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പരപ്പ ഐ സി ഡി എസ് ഓഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തി. എൻ.ജി.ഒ യുണിയൻ മുൻ വൈസ് പ്രസിഡണ്ട് ഏ.ആർ രാജു ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.എം ഗീത അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഭാർഗ്ഗവി കെ.വി സ്വാഗതം പറഞ്ഞു. സി ഐ ടി യു നീലേശ്വരം ഏരിയ കമ്മറ്റി അംഗം വിനോദ് കുമാർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഗിരിജ കെ.വി നന്ദി പറഞ്ഞു

No comments