Breaking News

ഇന്ധന വിലവർദ്ധനവ്: ഡി വൈ എഫ് ഐ എളേരി ബ്ലോക്ക് കമ്മറ്റിയുടെ റിലേ സത്യാഗ്രഹം ചിറ്റാരിക്കാലിൽ തുടങ്ങി

ചിറ്റാരിക്കാൽ: ഇന്ധനവില വർദ്ധനവിലും കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നിലപാടുകൾക്കും എതിരെ ഡി.വൈ.എഫ്.ഐ എളേരി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ റിലേ സത്യാഗ്രഹം തുടങ്ങി.

ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. അനു പൂങ്ങോട് സ്വാഗതം പറഞ്ഞു. സജിൻരാജ്‌ അധ്യക്ഷത വഹിച്ചു.   ഏരിയ സെക്രട്ടറി അപ്പുക്കുട്ടൻ, അർജുൻ പ്ലാച്ചിക്കര, കെ.കെ ദിപിൻ എന്നിവർ പങ്കെടുത്തു

No comments