സേവാ സമർപ്പണ അഭിയാൻ : രക്തദാനത്തിന് ജില്ലയിൽ തുടക്കം
കാഞ്ഞങ്ങാട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ച് ദേശീയ തലത്തിൽ നടന്നു വരുന്ന സേവാ സമർപ്പണ അഭിയാൻ്റെ ഭാഗമായി യുവമോർച്ച കാസർഗോഡ് ജില്ലയിൽ രക്തദാനത്തിന് തുടക്കം കുറിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ നടന്ന ജില്ലാ തല പരിപാടിയുടെ ഉദ്ഘാടനം യുവമോർച്ച കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് ധനഞ്ജയൻ മധൂർ നിർവ്വഹിച്ചു.
യുവമോർച്ച കാസർഗോഡ് ജില്ലാ വൈസ് പ്രസിഡൻ്റ് അഞ്ജു ജോസ്റ്റി അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻ്റ് സബിനേഷ് സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സാഗർ ചാത്തമത്ത് സ്വാഗതവും ഉദുമ മണ്ഡലം പ്രസിഡൻ്റ് മഹേഷ് ഗോപാൽ നന്ദിയും പറഞ്ഞു.
No comments