Breaking News

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കിനാനൂർ കരിന്തളം പുലിയംകുളത്തെ കുടുംബശ്രീ പ്രവർത്തക മരണപ്പെട്ടു


പരപ്പ; അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കുടുംബശ്രീ പ്രവര്‍ത്തക മരണപ്പെട്ടു. കിനാനൂര്‍ കരിന്തളം ഏഴാം വാര്‍ഡിലെ എഡിഎസ് സെക്രട്ടറിയും ഹരിത കര്‍മ്മ സേനാ അംഗവുമായിരുന്ന പരപ്പ പുലിയംകുളത്തെ കെ സതി(32)യാണ് മരണപ്പെട്ടത്. മഞ്ഞംപിത്തം ബാധിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സതിയെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കണ്ണൂര്‍ എ കെ ജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിക്കിടയില്‍ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ് ചന്ദ്രന്‍, മക്കള്‍; മനുചന്ദ്രന്‍, ധന്യ ചന്ദ്രന്‍. മരുമക്കൾ: മനിഷ, കൃഷ്ണൻ

No comments