Breaking News

ജീവിത സഖിയെ കണ്ണൂരിൽ നിന്നും കണ്ടെത്തി കലക്ടർ ടി വി സുഭാഷ്


കൊവിഡ് പ്രതിസന്ധി കാലത്ത് കണ്ണൂരിനെ നയിച്ച കലക്ടര്‍ ടി.വി സുഭാഷ് വിടപറയും മുന്‍പെ കണ്ണൂരില്‍ നിന്നും വിവാഹിതനായി.

കണ്ണൂര്‍ മാച്ചേരിയിലെ വത്സരാജിന്റെ മകള്‍ കെ.വി ശ്രുതിയാണ് വധു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു ചക്കരക്കല്‍ മാച്ചേരിയിലെ വധൂ ഗൃഹത്തില്‍വെച്ചായിരുന്നുവിവാഹം.ആലപ്പുഴ സ്വദേശിയാണ് കലക്ടര്‍ ടി.വി സുഭാഷ്. വധൂ-വരന്‍മാരും അടുത്തബന്ധുക്കളും മാത്രമാണ് ലളിതമായ ചടങ്ങില്‍ പങ്കെടുത്തത്. സംസ്ഥാനത്ത് ഐ. എ. എസ് ഉദ്യോഗസ്ഥന്‍മാരെ പുനര്‍വിന്യസിക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂര്‍ കലക്ടര്‍ ടി.വി സുഭാഷിനെ കൃഷി ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറ്റിയത്.അദ്ദേഹത്തിന്റെ കണ്ണൂര്‍ കലക്ടര്‍ സ്ഥാനത്തുള്ള അവസാന ദിവസമായിരുന്നു ശനിയാഴ്ച്ച. ഇതിനിടെയാണ് ലളിതമായ ചടങ്ങോടെ കണ്ണൂരില്‍ നിന്നു തന്നെ അദ്ദേഹം വിവാഹിതനായത്. കണ്ണൂര്‍ ജില്ലയില്‍ നിരവധി ക്രിയാത്മകമായ ഇടപെടലുകളിലൂടെ ജനപ്രീതി നേടിയ ഭരണാധികാരിയാണ് ടി.വി സുഭാഷ്.

No comments