അധ്യാപകദിനത്തിൽ ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഗുരുവന്ദനം പരിപാടി നടത്തി
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർ നാഷണലിന്റെ നേതൃത്വത്തിൽ അധ്യാപകദിനത്തിൽ ചിറ്റാരിക്കാൽ വൈസ്മെൻ മെബറും , വൈസ്നിവാസ് ഡയറക്ടറുമായ എൻ റ്റി സെബാസ്റ്റ്യൻ സാറിനെയും , അധ്യാപക കുടുബമായ വൈസ്മെൻ ഡിസ്ട്രിക്റ്റ് സിക്സ് മുൻ ഡിജി തങ്കച്ചൻ മാസ്റ്ററെയും ഭാര്യ ഗ്രേസി ടീച്ചറിനെയും ഷാൾ അണിയിച്ച് ആദരിച്ചു. ഷാജു ചെരിയംകുന്നേൽ, ജെയിംസ് പുതുമുന, ജിയോ ചെറിയമൈലാടിയിൽ , പ്രസിഡന്റ് ഷിജിത്ത് തോമസ് കുഴുവേലിൽ എന്നിവർ നേതൃത്വം നൽകി.
No comments