ബി.ഡി.കെ മെഗാരക്തദാന ക്യാമ്പ് വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സിൽ സമാപിച്ചു മലയോരത്തെ നിരവധി ആളുകൾ രക്തദാനം നടത്തി
വെള്ളരിക്കുണ്ട്: ബ്ലഡ് ഡോണേഴ്സ് കേരളയുടെ മെഗാ രക്തദാന ക്യാമ്പ് വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ സമാപിച്ചു. മൊത്തം 103 പേർ രക്തദാനം നടത്തി. രക്തദാദാക്കളെ ഡോക്ടറുടെ സേവനത്തോടെ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് രക്തദാനത്തിന് സജ്ജരാക്കിയത്.
സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വെള്ളരിക്കുണ്ട് സെൻ്റ്.ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ രക്തദാന ക്യാമ്പിൽ പോലീസുകാരും, കന്യാസ്ത്രീകളും, അധ്യാപകരും, വ്യാപാരികളും അടക്കം സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ രക്തദാനം നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ്, വിവിധ സ്ക്കൂളിലെ SPC, NSS യൂണിറ്റ് എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. രക്തദാനത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തിരുന്നു.
കോവിഡ്, ലോക് ഡൗൺ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിലും, പ്രതികൂല കാലാവസ്ഥയിലും ക്യാമ്പ് വിജയിപ്പിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് സംഘാടകർ.
No comments