Breaking News

പത്തനംതിട്ടയില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പതിനാറുകാരിക്ക് പീഡനം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍




പത്തനംതിട്ട | കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍ .ചെന്നീര്‍ക്കര സ്വദേശിയായ ബിനുവാണ് അറസ്റ്റിലായത്. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം .

എലന്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് നേരെയായിരുന്നു അതിക്രമം നടന്നത്. ഓഗസ്റ്റ് 27നാണ് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം രണ്ടിന് കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി ഒന്നിന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments