Breaking News

കോടികള്‍ വിലവരുന്ന സ്വര്‍ണ മിശ്രിതവുമായി രണ്ട് പേര്‍ പിടിയില്‍


കോഴിക്കോട് | കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടിയോളം രൂപ വിലവരുന്ന 2.6 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി രണ്ട് പേര്‍ പിടിയില്‍. ദുബൈയില്‍ നിന്ന് എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണ്ണ മിശ്രിതം പിടികൂടിയത്. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അബ്ദുല്‍ ബാസിത്തി(22)ല്‍ നിന്ന് 1475 ഗ്രാം സ്വര്‍ണമിശ്രിതവും കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിനി(19)ല്‍ നിന്ന് 1157 ഗ്രാംസ്വര്‍ണ മിശ്രിതവും പിടികൂടി. അബ്ദുല്‍ ബാസിത് ശരീരത്തിനുള്ളില്‍ സ്വകാര്യ ഭാഗത്തും ഫാസിന്‍ ധരിച്ചിരുന്ന സോക്‌സിനുള്ളിലും ആണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.

No comments