Breaking News

ചിറ്റാരിക്കാൽ ഗോക്കടവിലെ മുതിർന്ന അധ്യാപകരെ ആദരിച്ച് ഉദയ വായനശാല

ചിറ്റാരിക്കാൽ : ഗോക്കടവ് പ്രദേശത്തെ മുതിർന്ന അധ്യാപക കുടുബങ്ങളെ അധ്യാപക ദിനത്തിന്റെ ഭാഗമായി ആദരിച്ചു ഗോക്കടവ് ഉദയ ആർട്സ് ക്ലബ് ആന്റ് റീഡിംഗ് റൂം. ഇലഞ്ഞിമറ്റത്തിൽ തോമസ് സാറിനെയും ആലീസ് ടീച്ചറെയും ഒപ്പം ആലിലകുഴിയിൽ ഏ പി ജോസഫ് സാറിനെയും പ്രസന്നടീച്ചറെയും അവരവരുടെ ഭവനങ്ങളിൽ നേരിട്ടെത്തിയാണ് ഉദയാ ക്ലബ് അംഗങ്ങൾ ഈ അധ്യാപകരെ ആദരിച്ചത്. പ്രോഗ്രാമിന്   പ്രസിണ്ടന്റ് ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. സി ഡി എ നേതാവ് ജോസഫ് വർക്കി നബ്യാമഠത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാമചന്ദ്രൻ കോത്തുർ , ട്രഷറർ ജെയിംസ് പുതുശേരി എന്നിവർ നേതൃത്വം നൽകി.

No comments