Breaking News

ജില്ലയില്‍ 45-60നുമിടയില്‍ പ്രായമുള്ള നൂറ് ശതമാനം ആളുകളും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചു


 





ജില്ലയില്‍ നാല്‍പത്തിയഞ്ചിനും അറുപതിനുമിടയില്‍ പ്രായമുള്ള നൂറ് ശതമാനം ആളുകളും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചതായി അനാലിസിസ് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിശകലനത്തിലാണ് വിവരം രേഖപ്പെടുത്തിയത്. സെപ്തംബര്‍ 12 വരെയുള്ള കണക്കില്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള 94 ശതമാനം ആളുകളും വാക്സിന്‍ സ്വീകരിച്ചു. 18നും 45നും ഇടയില്‍ പ്രായമുള്ള 61 ശതമാനം ആളുകളാണ് ഇതുവരെ ജില്ലയില്‍ വാക്സിന്‍ സ്വീകരിച്ചത്.




അനാലിസിസ് പ്രകാരം 61 ശതമാനം ആളുകള്‍മാത്രം വാക്സിന്‍ സ്വീകരിച്ച 18-45 വയസ്സിന് ഇടയില്‍ പ്രായമുള്ളവരിലാണ് നിലവില്‍ രോഗ ബാധ കൂടുതല്‍ സ്ഥിരീകരിക്കുന്നത്. മുഴുവന്‍ കോവിഡ് രോഗികളുടെ അന്‍പത് ശതമാനവും ഈ പ്രായപരിധിയില്‍ ഉള്‍പ്പെട്ടവരാണ്. പ്രവര്‍ത്തന മേഖല തിരിച്ചുള്ള കണക്കുകളില്‍ കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നത് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ്. 29 ശതമാനം വിദ്യാര്‍ത്ഥികളിലും 18 ശതമാനം കോളേജ് വിദ്യാര്‍ത്ഥികളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതോടൊപ്പം വീട്ടമ്മമാര്‍ക്കിടയിലും രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 16 ശതമാനം വീട്ടമ്മമാരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യമാണ് തെളിയുന്നത്. കൂടുതല്‍ വാക്സിനേഷന്‍ നടന്ന പ്രായ പരിധിയിലുള്ള ആളുകള്‍ക്കിടയില്‍ രോഗബാധയുടെ തോത് വാക്സിനേഷന്‍ ശതമാനം കുറഞ്ഞ പ്രായപരിധിയിലുള്ള ആളുകളേക്കാള്‍ കുറവാണെന്നും മുഴുവന്‍ ആളുകളും വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയ്ക്ക് കൂടുതല്‍ മുന്നേറാനാകുമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു.

No comments