Breaking News

പാഠ്യ-പാഠ്യേതര മേഖലകളിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിച്ച് പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ




 




പരപ്പ : ഹയർ സെക്കൻ്ററി ,എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളേയും വ്യത്യസ്ത പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൊയ്ത വിദ്യാർത്ഥികളേയും പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ അനുമോദിച്ചു. 2020 -2021 വർഷങ്ങളിൽ എസ്എസ്എൽസിക്കും പ്ലസ് ടുവിനും മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാർഥികൾ,ദേശീയ വടംവലി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കേരളത്തിലെ ടീമിൽ അംഗമായിരുന്ന ചൈത്ര ചന്ദ്രൻ , അശ്വതി ബാബു ,സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കാസർകോട് ജില്ല നടത്തിയ ചിരസ്മരണ ആഘോഷ പരിപാടിയിലെവിവിധ മത്സരങ്ങളിൽ പങ്കെടുത്ത മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവർക്കാണ് പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.

പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് കാസർകോട് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള ഉദ്ഘാടനം ചെയ്തു .പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ ഭൂപേഷ് അധ്യക്ഷത വഹിച്ചു .പിടിഎ പ്രസിഡൻറ് ദാമോദരൻ കോടക്കൽ, എസ് എം സി ചെയർമാൻ സി നാരായണൻ ,ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റൻറ് ഹരീഷ് കുമാർ, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് വി കെ പ്രഭാവതി ,സ്റ്റാഫ് ജോയിൻ സെക്രട്ടറി പി എം ശ്രീധരൻ എന്നിവർ സംസാരിച്ചു .പ്രിൻസിപ്പൽ സുരേഷ് കോക്കോട്ട് സ്വാഗതവും ഹെഡ്മാസ്റ്റർ അജയകുമാർ എൻ നന്ദിയും രേഖപ്പെടുത്തി .പി ടി എ പ്രസിഡൻ്റ് ദാമോദരൻ കൊടക്കലാണ് കുട്ടികൾക്കുള്ള ഉപഹാരങ്ങൾ സ്പോൺസർ ചെയ്തത്.ചടങ്ങിൽ കഴിഞ്ഞ നാലു മാസങ്ങളിൽ വ്യത്യസ്ത പഠനാനുബന്ധ പ്രവർത്തനങ്ങളിൽ വിദ്യാലയത്തിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ഉപഹാരവും വിതരണംചെയ്തു.

No comments