Breaking News

പരപ്പ ആയുർവേദ ഡിസ്പെൻസറി മുറ്റത്ത് ഔഷധസസ്യ ഉദ്യാനം ഒരുങ്ങി


 




പരപ്പ:നാഷണൽ ആയുഷ് മിഷൻ ഹരിത കേരളം മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഔഷധ സസ്യ ഉദ്യാനം പരപ്പ ആയുർവേദ ഡിസ്പെൻസറി കോമ്പൗണ്ടിൽ കിണാന്നൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉദ്ഘാടനം ചെയ്തു.

വൈ.പ്രസിഡണ്ട് ടി.പി.ശാന്ത അധ്യക്ഷത വഹിച്ചു.ആമുഖമായി നോഡൽ ഓഫീസർ കെ.എൻ.ബിജിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു.പദ്ധതിയെക്കുറിച്ച് ഹരിത കേരളം മിഷൻ ആർ.പി, സി.വിജയൻ വിശദീകരിച്ചു. ആശംസകൾ നേർന്നുകൊണ്ട് ജന പ്രതിനിധികളായ പരപ്പ ബ്ലോക്ക് വൈ.പ്രസിഡണ്ട് കെ.ഭൂപേഷ്, ബ്ലോക്ക് മെമ്പർ പി.വി.ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.എച്ച്.അബ്ദുൾ നാസർ, അജിത് കുമാർ എന്നിവരും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരായ എ.ആർ. രാജു, കെ.പി.ബാലകൃഷ്ണൻ, ഭാസ്ക്കരൻ അടിയോടി, സി.എം.ഇബ്രാഹിം വി.കെ.പ്രഭാവതി ടീച്ചർ. ആയിഷ ഗഫൂർ എന്നിവരും സംസാരിച്ചു.

തുടർന്ന് ഡോ.ലീന (BAMS , MD) *ആരോഗ്യ ക്ലാസ്സ് "കൈകാര്യം ചെയ്തു.ചടങ്ങിന് വി.ബാലകൃഷ്ണൻ സ്വാഗതവും പി.ഖാലിദ് നന്ദിയും പറഞ്ഞു.പങ്കെടുത്ത എല്ലാവർക്കും പായസവും ഒരുക്കിയിരുന്നു.എല്ലാ പ്രവർത്തിനും NCC , NSS, SPC വളണ്ടിയർമാരുടെ സഹകരണവും ഉണ്ടായിരുന്നു.

No comments