Breaking News

ഡൽഹിയിൽ കോടതി പരിസരത്ത് വെടിവെയ്പ്പ്; ഗുണ്ടാത്തലവനടക്കം നാല് പേർ കൊല്ലപ്പെട്ടു


ഡൽഹിയിലെ രോഹിണി കോടതിയിൽ വെടിവെയ്പ്. ഗുണ്ടാസംഘങ്ങളാണ് ഏറ്റുമുട്ടിയെതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലിൽ ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു. ജിതേന്ദർ ജോഗിയാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ജിതേന്ദ്രയെ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ നാല് അക്രമികളെ വധിച്ചു. വെടിവെയ്പ്പിൽ നിരവധി പേർക്ക് പരുക്കേറ്റു.



രോഹിണി കോടതിയിലെ 207 ആം നമ്പർ മുറിക്കുള്ളിലാണ് സംഭവം നടന്നിരിക്കുന്നത്. അഭിഭാഷകരുടെ വേഷം ധരിച്ച അക്രമികൾ ജിതേന്ദ്രയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ജിതേന്ദ്ര കൊല്ലപ്പെട്ടുവെന്നും രോഹിണി ഡിസിപി പ്രണവ് തയൽ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഡൽഹി പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്നു ജിതേന്ദ്ര ജോഗി. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരം ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ജിതേന്ദ്രയെ അറസ്റ്റ് ചെയ്തത്.

ജിതേന്ദ്രയെ കോടതിയിൽ ഹാജരാക്കിയപ്പോളാണ് എതിർ ഭാഗം വെടിയുതിർത്തത്. ആ സമയത്ത് കോടതിക്കുള്ളിൽ ഉണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ജിതേന്ദ്രയുടെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും പരുക്കേറ്റിട്ടുണ്ട്. സുരക്ഷാ സജ്ജീകരണങ്ങൾ അതീവ ശ്കതമായ ഈ മേഖലയിലേക്ക് തോക്കുമായി പ്രവേശിക്കാൻ എങ്ങനെ സാധിച്ചുവെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുകയാണ്.

No comments