Breaking News

പച്ചക്കറി കൃഷിയിൽ ജില്ലാതല പുരസ്ക്കാരം നേടി ഈസ്റ്റ്എളേരി സഹകരണ ബാങ്ക്


 




ചിറ്റാരിക്കാൽ : പണമിടപാടിൽ മാത്രമല്ല പച്ചക്കറികൃഷിയിൽ മികവുതെളിയിച്ച് ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക്. പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് വ്യത്യസ്ത തലങ്ങളിലുള്ള ജില്ലാതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ആണ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് അർഹമായത്. കഴിഞ്ഞ ആറു വർഷമായി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ബിൽഡിംഗിന് മുകളിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് പയർ, വെണ്ട, വഴുതിന, നരമ്പൻ, ചീര, പാവൽ കോളിഫ്ളവർ, കാബേജ്, പച്ചമുളക്, ഉൾപ്പെടെ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നു. ബാങ്ക് പ്രസിഡണ്ട് അഡ്വകേറ്റ് കെ എ ജോയിയുടെയും സെക്രട്ടറി ജോസ് പ്രകാശിന്റെയും നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് അധിക സമയം കണ്ടെത്തി പച്ചക്കറികൾ നട്ടു പരിപാലിക്കുന്നത്. കൃഷിയിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ഇടപാടുകാരെയും ഉൾപ്പെടുത്തി ലേലം ചെയ്താണ് വിൽക്കുന്നത്. ഇപ്പോൾ കാലാവർഷം ആയതിനാൽ ബാങ്ക് ബിൽഡിംഗിന് മുകളിൽ മഴ മറ കൃഷി നടത്തുന്നുണ്ട്. പച്ചക്കറി കൃഷി കൂടാതെ വാഴകൃഷിയും ഇഞ്ചി കൃഷിയും ചെയ്യുന്നുണ്ട്. മലയോര മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഈസ്റ്റ്‌ എളേരി സർവീസ് സഹകരണ ബാങ്ക്സൂപ്പർ ഗ്രേഡ് വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്




ബാങ്കിന് ഹെഡ് ഓഫീസിൽ പുറമേ 6 ബ്രാഞ്ചുകളും ഉണ്ട് ബാങ്കിന് പുറമേ സൂപ്പർമാർക്കറ്റ്, നീതി സൂപ്പർമാർക്കറ്റ്, നീതി മെഡിക്കൽ ഷോപ്പ്, ആംബുലൻസ സർവീസ് ഉൾപ്പെടെ വിവിധ ബാങ്കിംഗ് പ്രവർത്തനങ്ങളും ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട് മലയോരമേഖലയിലെ കാർഷിക വികസനത്തിനായി ഏറ്റവും കൂടുതൽ പലിശരഹിത കാർഷിക വായ്പ നൽകി ശ്രദ്ധ നേടുകയും കാർഷിക വികസനത്തിനായി വിവിധ സ്കീമുകൾ നടപ്പിലാക്കി വരികയും ചെയ്യുന്നു

No comments