Breaking News

കാസര്‍കോട് ചെങ്കളയില്‍ അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി അയച്ചു


 

കാസര്‍കോട് ചെങ്കളയില്‍ അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചു.
സ്രവം വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടേയും പുണെയിലേയും ലാബുകളിലേക്ക് അയച്ചു. കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കിലും നിപ എന്ന് തോന്നിപ്പിക്കുന്ന ചില ലക്ഷണങ്ങളെ തുടര്‍ന്ന് സംശയം ദുരീകരിക്കുന്നതിനാണ് സ്രവം കോഴിക്കോട്ടേക്കും പൂനയിലേക്കും പരിശോധക്ക് അയച്ചതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴിക്കോട്ട് നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ ലഭ്യമാകും. ഇതറിഞ്ഞ ശേഷം തുടര്‍ നടപടികളുണ്ടാവും.
പരിശോധനാ ഫലം വരുന്നത് വരെ ചെങ്കള പഞ്ചായത്ത് പരിധിയില്‍ ആള്‍ക്കൂട്ടം കൂടിയുള്ള പരിപാടികള്‍ ഒഴിവാക്കി. കൊവിഡ് വാക്സിനേഷനും നിര്‍ത്തി വച്ചിട്ടുണ്ട്.

No comments