Breaking News

കേരള ഗ്രാമപഞ്ചായത്ത്അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ബളാൽപഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയത്തിന് മാലോം ടൗൺ കോൺഗ്രസ്സ്കമ്മറ്റി സ്വീകരണം നൽകി




മാലോം : കേരള ഗ്രാമപഞ്ചായത്ത്അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ബളാൽപഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയത്തിന് മാലോം ടൗൺ കോൺഗ്രസ്സ്കമ്മറ്റി സ്വീകരണം നൽകി.സ്വീകരണപരിപാടി ഇരിക്കൂർ എം. എൽ. എ.അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ്അധ്യക്ഷത വഹിച്ച പരിപാടിയിൽ രാജു കട്ടക്കയം, അലക്സ്നെടിയകാലായിൽ, ഡി. സി. സി. ജനറൽസെക്കട്ടറി ഹരീഷ് പി. നായർ, ബ്ലോക്ക്പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻജോസ്, മഹിളാ കോൺഗ്രസ്സ് നേതാവ്മീനാക്ഷി ബാലകൃഷ്ണൻ. ടി. അബ്ദുൾകാദർ, എം. രാധാമണി, കെ.കരുണാകരൻ നായർ, യൂത്ത് കോൺഗ്രസ്സ്ജില്ലാ പ്രസിഡന്റ് ബി. പ്രദീപ് കുമാർ, ബിനുകുഴിപ്പള്ളി, സിബിച്ചൻ പുളിങ്കാല, എൻ. ഡി.വിൻസെന്റ് എന്നിവർ പ്രസംഗിച്ചു

No comments