Breaking News

മൂന്നാംമൈൽ- പറക്കളായി-എണ്ണപ്പാറ റോഡിനോടുള്ള അവഗണന; ബി.ജെ.പി. ധർണ നടത്തി


 അമ്പലത്തറ: മൂന്നാം മൈൽ പറക്കളായി റോഡിനോട് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ബി.ജെ.പി.കോടോംബേളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ നടത്തി. വർഷങ്ങളായി പറക്കളായി പ്രദേശത്തെ റോഡുകൾ തകർന്ന് കിടന്നിട്ടും അധികൃതർ കാണിക്കുന്ന അവഗണന തുടർന്നാൽ സമരം ശക്തമാക്കുമെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് കർഷകമോർച്ച ജില്ലാ പ്രസിഡൻറ് ബളാൽ കുഞ്ഞിക്കണ്ണൻ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ രാഷ്ട്രീയ നിറം നോക്കിയാണ് ജില്ലാ പഞ്ചായത്ത് അധികാരികൾ അവഗണന തുടരുന്നത്. കേന്ദ്ര സംസ്ഥാന ഫണ്ടുകൾ സ്വന്തം സ്വാധീന കേന്ദ്രങ്ങളിലേക്ക് അനർഹമായി വഴിതിരിച്ചുവിടുന്ന സമീപനത്തിൽ നിന്നും ജില്ലാ പഞ്ചായത്ത് ഭരണാധികാരികൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധർണയിൽ ബി.ജെ.പി.കോടോംബേളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വിജയൻ മുളവന്നൂർ അധ്യക്ഷനായി. ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് റോയി പറക്കളായി, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗങ്ങളായ സുകുമാരൻ കാലിക്കടവ്, കാനത്തിൽ കണ്ണൻ ഗ്രാമപഞ്ചായത്തംഗം ജ്യോതി രാധാകൃഷ്ണൻ, യുവമോർച്ച സെക്രട്ടറി ശ്രീജിത് പറക്കളായി, അശോകൻ മേലത്ത്, ഉണ്ണി മുളവന്നൂർ ഉണ്ണികൃഷ്ണൻ വെളളമുണ്ട എന്നിവർ പ്രസംഗിച്ചു. അശോകൻ കുയ്യങ്ങാട്ട് സ്വാഗതവും, ബിനു പൂതങ്ങാനം നന്ദിയും പറഞ്ഞു.

No comments