Breaking News

നിയുക്ത ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിന് മാലോത്ത് സ്വീകരണം നൽകി


മാലോം :കാസറഗോഡ് ഡി സി സി പ്രസിഡന്റ്‌ ആയി ചുമതലയേൽക്കുന്ന പി കെ ഫൈസലിന് മാലോം ടൗണിൽ കോൺഗ്രസ്‌ന്റെയും ഐ എൻ ടി യു സി യുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. മയോരത്തെ പഴയകാല കോൺഗ്രസ്‌ പ്രവർത്തകരുടെ അനുഗ്രഹം തേടി മാലോത് വന്നതായിരുന്നു അദ്ദേഹം. ഡി സി സി മെമ്പർ എൻ ടി വിൻസെന്റ്, ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ഗിരീഷ് വട്ടക്കാട്ട്, ഡാർലിൻ ജോർജ് കടവൻ, വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജിജി വാട്ടപ്പള്ളി, യൂത്ത് കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ സോമേഷ്, അമൽ പാറത്താൽ, സുബിത്,ഐ എൻ ടി യു സി പ്രവർത്തകാരായ സാജൻ, ബിനു, കുഞ്ഞുമോൻ, ഷാജി രതീഷ്,എന്നിവവർ നേതൃത്വം നൽകി.

No comments