Breaking News

ഫണ്ട് കൈമാറി ആദിത്യ ഭവനത്തിന്റെ കുറ്റിയടിക്കൽ 16-ന്


കാഞ്ഞങ്ങാട്: അകാലത്തിൽ പൊലിഞ്ഞ ബാല ചിത്രകാരൻ ആദിത്യന്റെ കുടുംബത്തിനു വേണ്ടി നിർമിക്കുന്ന വീടിന്റെ കുറ്റിയടിക്കൽ കർമം ഈ മാസം 16-ന് രാവിലെ 10 മണിക്ക് നടക്കും. നെല്ലിത്തറ സരസ്വതി വിദ്യാമന്ദിറിനടുത്ത് ദാമോദരൻ ആർക്കിടെക്ട് സൗജന്യമായി നൽകിയ സ്ഥലത്താണ് വീടു പണിയുന്നത്. തിങ്കളാഴ്ച കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ വിവിധ കമ്മിറ്റികൾ സ്വരൂപിച്ച ഫണ്ട് കൈമാറി. ഇ.ചന്ദ്രശേഖരൻ എം. എൽ.എ ഏറ്റു വാങ്ങി. ആദിത്യന്റെ ഓർമകൾ ഈ നാട് കെടാതെ സൂക്ഷിക്കുമെന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഈ കൂട്ടായ്മയെന്ന് അദ്ദേഹം പറഞ്ഞു.ദുർഗാ ഹയർസെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റും സ്റ്റാഫും ചേർന്ന് സ്വരൂപിച്ച നാലു ലക്ഷം രൂപയും വിവിധ  വാട്‌സ് അപ് കൂട്ടായ്മ വഴി കിട്ടിയ രണ്ടു ലക്ഷം രൂപയും ഹൊസ്ദുർഗ് യു. ബി. എം. സി. എ. എൽ. പി. സ്‌കൂൾ പി. ടി. എയുടെ അരലക്ഷം രൂപയും കൈമാറി. നഗരസഭാ ചെയർപേഴ്‌സൺ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻ കെ. വേണുഗോപാലൻ നമ്പ്യാർ, ദാമോദരൻ ആർക്കിടെക്ട്, ആദിത്യപ്രഭ കൂട്ടായ്മയുടെ കൺവീനർ എം. കെ. വിനോദ്കുമാർ, ദുർഗാ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൾ പി. വി. ദാക്ഷ, പ്രഥമധ്യാപകൻ ടി. വി. പ്രദീപ്കുമാർ, യു. ബി. എം. സി. സ്‌കൂൾ പ്രഥമധ്യാപകൻ എം. ടി. രാജീവൻ,സുകുമാരൻ പെരിയച്ചൂർ,ബി.മുകുന്ദു പ്രഭു ഇ വിജയകൃഷ്ണൻ സംസാരിച്ചു

No comments