Breaking News

ഗാന്ധിജയന്തി വാരാഘോഷം: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍


കാസർകോട്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്ക് ജില്ലാതലത്തില്‍ വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ മത്സരം, പ്രൈമറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാ മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. 'മഹാത്മജിയുടെ മതവീക്ഷണം' എന്ന വിഷയത്തില്‍ അഞ്ച് മിനുട്ടില്‍ കുറയാതെയുള്ള പ്രസംഗത്തിന്റെ വീഡിയോ prdcontest@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വെള്ളക്കടലാസില്‍ ജലച്ചായത്തിലാണ് മത്സരത്തിനുള്ള ചിത്രങ്ങള്‍ തയ്യാറാക്കേണ്ടത്. കുട്ടികളുടെ ബാപ്പുജി എന്നതാണ് ചിത്രരചനാ വിഷയം. വിജയികള്‍ക്ക് പുരസ്‌കാരവും സാക്ഷ്യപത്രവും നല്‍കും. എന്‍ട്രിയോടൊപ്പം വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്‌കൂള്‍, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായി ചേര്‍ത്തിരിക്കണം. അല്ലാത്തവ പരിഗണിക്കില്ല. അയക്കേണ്ട അവസാന തീയതി: ഒക്‌ടോബര്‍ നാല്.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496003201, 9496003241

No comments