അധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി ബളാൽ മണ്ഡലം കോൺഗ്രസ് വിശ്രമജീവിതം നയിക്കുന്ന അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു
വെള്ളരിക്കുണ്ട് : അറിവിന്റെ പാഠങ്ങൾ പകർന്ന് തലമുറകളെ ഉന്നതിയിൽ എത്തിച്ച അധ്യാപകരെ അധ്യാപക ദിനത്തിൽ ആദരിച്ച് ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി.
സർവീസിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന ബളാൽപഞ്ചാ യത്ത് പരിധിയിൽ ഉള്ള അമ്പതോളം അധ്യാപകരെയാണ് അദ്ധ്യാപക ദിനത്തിൽ അവരുടെ വീടുകളിൽ ചെന്നെത്തി ആദരിച്ചത്
കേരള പ്രദേശ് സ്കൂൾ ടീച്ചർസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പദം വരെ അലങ്കരിച്ച മാലോത്ത് കസബയിലെ അധ്യാപകനായിരുന്ന വള്ളി ക്കടവിലെ എവുജിൻ മാഷിനെ ഷാൾ അണിയിച്ചു കൊണ്ട് സംസ്ഥാന പഞ്ചായത്തു അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ആദരിക്കൽ ചടങ്ങ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രിസിഡന്റ് എം. പി. ജോസഫ് അധ്യക്ഷത വഹിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്,ബളാൽ പഞ്ചായത്ത് അംഗം അലക്സ് നെടിയകാലയിൽ,എൻ. ഡി വിൻസെന്റ്,സണ്ണി മുത്തോലിൽ, ബിനു കുഴുപ്പള്ളി, ജിജി വാട്ടപ്പള്ളി എന്നിവർ പങ്കെടുത്തു.
No comments