Breaking News

അധ്യാപകദിനം സാർഥകമാക്കി എണ്ണപ്പാറയിലെ വിദ്യ ടീച്ചർ കുട്ടികളുടെ ഓൺപഠനത്തിനായി ടീച്ചർ ഇതുവരെ കൈമാറിയത് 24 ടെലിവിഷനും 6 സ്മാർട്ട്ഫോണും







എണ്ണപ്പാറ: സ്വന്തം ജീവിത വിഷമങ്ങൾക്കിടയിലും  മറ്റുള്ളവരുടെ സങ്കടങ്ങൾ കാണാനുള്ള മനസാണ് എണ്ണപ്പാറ പാത്തിക്കരയിലെ വിദ്യ ടീച്ചറെ വ്യത്യസ്തയാക്കുന്നത്. കോടോംബേളൂർ പനങ്ങാട് എസ്.എ.എൽ.പി സ്ക്കൂളിലെ അധ്യാപികയായ വിദ്യ ടീച്ചർ സ്വന്തം സ്ക്കൂളിലെ മാത്രമല്ല മറ്റ് സ്ഥലങ്ങളിലെ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനായി ടെലിവിഷനും സ്മാർട്ട് ഫോണും നൽകിയിട്ടുണ്ട്.  ഇതുവരെ കുട്ടികൾക്കായി ടീച്ചർ കൈമാറിയത് 24 ടെലിവിഷനും 6 സ്മാർട്ട് ഫോണും. ഈ അധ്യാപക ദിനത്തിലും വിദ്യ ടീച്ചർ ഒരു സ്മാർട്ട് ഫോൺ കൈമാറി.  വിദേശത്തുള്ള സുഹൃത്തുക്കളുടെയും സുമനസുകളുടേയും പഴയ സഹപാഠികളുടേയും ഒക്കെ സഹായത്താലാണ് ടീച്ചർ ഇത്തരം ടെലിവിഷനും ഫോണുമൊക്കെ സംഘടിപ്പിക്കുന്നത്. സ്വന്തം വേദനകൾ ഉള്ളിലൊതുക്കി പുഞ്ചിരിച്ച മുഖവുമായി ടീച്ചർ തൻ്റെ പ്രിയപ്പെട്ട കുട്ടികളുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് അവരുടെ വിഷമങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നു.






No comments