ജനകീയ പ്രവർത്തനങ്ങളുമായി പെരിയങ്ങാനം ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പരപ്പ-കാലിച്ചാമരം റോഡിലെ കാട് മൂടിക്കിടന്ന പ്രദേശങ്ങൾ ക്ലബ്ബ് പ്രവർത്തകർ വൃത്തിയാക്കി
ബിരിക്കുളം: പൊതുപ്രവർത്തനങ്ങളിലും ജനകീയ പ്രശ്നങ്ങളിലെ ഇടപെടലുകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ പെരിയങ്ങാനം ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ ഊർജ്ജസ്വലരായ പ്രവർത്തകർ. കാടുമൂടി കിടക്കുന്ന പരപ്പ കാലിച്ചാമരം റോഡിൻ്റെ പെരിയങ്ങാനം ഭാഗത്ത് റോഡിന് ഇരുവശവും കാടുകൾ വെട്ടി തെളിച്ച് വൃത്തിയാക്കി. സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്ന റോഡ് അരിക് കാടുമൂടിക്കിടന്ന് ഗതാഗതപ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തിൽ ക്ലബ്ബ് പ്രവർത്തകരുടെ പ്രവർത്തി വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. ക്ലബ്ബ് പ്രസിഡണ്ട് റാഷിദ് സെക്രട്ടറി അജേഷ്, രാജൻ മാഷ്, ഷോബി, വിജയൻ ഹിമസാഗർ , ജോബി , ഹരിഹരൻ , ജിത്തു , മിലൻ , അരുൺ, അശ്വിൻ ,സുധീഷ് മുതലായ 25 ഓളം പേർ ഉദ്യമത്തിൽ പങ്കാളികളായി
No comments