ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിൽ കാഞ്ഞങ്ങാടെ മുതിർന്ന ഡോക്ടർമാരെ ആദരിച്ചു
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ഐ.എം.എ.യുടെ ആഭിമുഖ്യത്തിൽ സീനിയർ ഡോക്ടർമാരെ ആദരിച്ചു. മാവുങ്കാൽ ഐ.എം.എ ഹൌസിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രാജൻ.കെ.ആർ. ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ഡോ.മണികണ്ഠൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ഡോ.പി.എം. സുരേഷ് ബാബു മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ വെച്ച് കാഞ്ഞങ്ങാടുള്ള മുതിർന്ന ഡോക്ടർമാരായ ജയപ്രസാദ് . കെ. , കേശവൻ പോറ്റി , വേണുഗോപാൽ .ഇ. എന്നിവരെ ആദരിച്ചു. ഐ.എം.എ ഹൌസിൻ്റെ നിർമ്മാണത്തിൽ പങ്കാളികളായ ഡോ.ശശിധര റാവു ,ഡോ.മഞ്ജുനാഥപൈ , ഡോ.രാജേഷ് കെ.പി. , പീഡിയാട്രിക് ,ഫിസിഷ്യൻസ് ക്ലബ്ബ് , ഓർത്തോ ക്ലബ്ബ് , ഗൈനക് സൊസൈറ്റി പ്രതിനിധികളെയും ചടങ്ങിൽ വെച്ച് ആദരിക്കുകയുണ്ടായി.
ഡോ. ടി.വി.പത്മനാഭൻ, ഡോ.രാഘവൻ ,ഡോ.അഭിലാഷ് .വി. , ഡോ.ഗുരുദത്ത് , ഡോ. നിത്യാനന്ദ ബാബു , ഡോ. പ്രജ്വൽ റാവു എന്നിവർ സംസാരിച്ചു.
No comments