Breaking News

തെങ്ങ് കയറ്റ തൊഴിലാളികൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഒരുക്കി വെള്ളരിക്കുണ്ട് ലയൺസ് ക്ലബ് നാളികേരവികസന ബോർഡും ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി

വെള്ളരിക്കുണ്ട് : തെങ്ങ് കയറ്റതൊഴിലിലൂടെ ഉപജീവനം കണ്ടെത്തുന്ന അസംഘടിത തൊഴിലാളികൾക്ക് ഇൻഷൂറൻസ് പരിരക്ഷയുമായി വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്


നാളികേരവികസനബോർഡും ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയുമായി സഹകരിച്ചു കൊണ്ടാണ് വെള്ളരിക്കുണ്ട് ലയൺസ് ക്ലബ് ബളാൽ, വെസ്റ്റ്‌ എളേരി, ഈസ്റ്റ് എളേരി, നീലേശ്വരം നഗരസഭ, കരിന്തളം, തുടങ്ങിയ സ്ഥലങ്ങളിലെ നൂറോളം തെങ്ങ് കയറ്റ തൊഴിലാളികൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഒരുക്കുന്നത്.

 തൊഴിലാളി വിഹിതമായി  100 രൂപ ആദ്യം അടക്കണം.


ഒരുവർഷ കാലാവധി യാണ്. പിന്നീട് വർഷാവർഷം പുതുക്കണം.  അപകടം സംഭവിച്ചാൽ ചികിത്സാ കാര്യങ്ങൾക്ക് രണ്ടര ലക്ഷം രൂപയും മരണം സംഭവിച്ചാൽ അഞ്ചു ലക്ഷം രൂപയും ലഭിക്കും.


ആദ്യ പ്രപ്പോസൽ ബ്ലോക്ക്‌ പഞ്ചായത്തംഗം  ഷോബി ജോസഫിനു കൈമാറി ബളാൽ പഞ്ചായത്ത്‌ പ്രഡിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

മധുസൂദനൻ കോടിയൻകുണ്ട് അധ്യക്ഷത വഹിച്ചു. മാനുവൽ ഒ.ജി, വാർഡ് മെമ്പർ വിനു കെ. ആർ. അഡ്വ. സണ്ണി ജോസഫ് മുത്തോലി, മാത്യു ജോസഫ്, സാബു കൊനാട്ട്

എന്നിവർ പ്രസംഗിച്ചു.

No comments