ജനശ്രീ പനത്തടി മണ്ഡലം ചെയർമാൻ രാജീവ് തോമസ്സിന് കേരള വനവാസി വികാസ കേന്ദ്രത്തിൻ്റെ ആദരം
രാജപുരം - കേരള വനവാസി വികാസ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ (ഹോമിയോ മരുന്ന് വിതരണം ) പങ്കാളിയായി നിസ്വാർത്ഥമായ സേവനം നടത്തിയ സാമൂഹ്യ പ്രവർത്തകനും, ജനശ്രീ പനത്തടി മണ്ഡലം ചെയർമാനുമായ രാജീവ് തോമസ്സിനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി ജില്ല പ്രസിഡണ്ട് പി.രാധാകൃഷ്ണൻ മാസ്റ്റർ പൊന്നാടയണിയിച്ചു ആദരിച്ചു.പൊതു സമൂഹത്തിന് മാതൃകയാവുന്ന രീതിയിലുള്ള പ്രവർത്തനം കാഴ്ചവെക്കുന്ന ജനശ്രീ പ്രവർത്തകരെയും അവർക്ക് നേതൃത്വം നൽകുന്നവരേയും അഭിനന്ദിച്ചു.കണ്ണൂർ വിഭാഗ് മഹിള പ്രമുഖ് അഞ്ജലി രമേഷ് (നാഗാലാൻ്റ്), സംഘടന സെക്രട്ടറി ഷിബു പാണത്തൂർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു..
No comments