ജില്ലയിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
അസി.എന്‍ജിനീയറുടെ ഒഴിവ്
കുമ്പള പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി അസി. എന്‍ജിനീയര്‍ ഓഫീസില്‍ ഒരു അസി. എന്‍ജിനീയറുടെ ഒഴിവുണ്ട്. അഭിമുഖം ഒക്‌ടോബര്‍ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍. ബി.ടെക് ബിരുദദധാരികളായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
സെക്യൂരിറ്റി നിയമനം
കാസര്‍കോട് എല്‍.ബി.എസ്. എന്‍ജിനീയറിങ്ങ് കോളേജിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ലൈസന്‍സുള്ള അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 12 നകം ലഭിക്കണം. വിശദ വിവരങ്ങള്‍ www.lbscek.a-c.in ല് ലഭ്യമാണ്. ഫോണ്‍: 04994 250290
കരാര്‍ നിയമനം
കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പിലാക്കുന്ന വിവിധ ഏജന്‍സികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്.
പ്രോജക്ട് സയന്റിസ്റ്റ് (ഒഴിവ് 18) യോഗ്യത: ജിയോഇന്‍ഫര്‍മാറ്റിക്സ് (8)/ ജിയോളജി/ ജിയോ ഫിസിക്സ്(5), ജ്യോഗ്രഫി(5) എന്നിവയില്‍ ബിരുദാനന്തര ബിരുദവും റിമോട്ട് സെന്‍സിംഗ് ആന്റ് ജി.ഐ.എസില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ജി.ഐ.എസ്.ടെക്നീഷ്യന്‍ (ഒഴിവ് 8) യോഗ്യത: സിവില്‍ ഡിപ്ലോമ/ ഡ്രാഫ്റ്റ്സ്മാന്‍ അല്ലെങ്കില്‍ ഐ.ടി.ഐ. സര്‍വേയര്‍/ ഡ്രാഫ്റ്റ്സ്മാന്‍/സയന്‍സില്‍ ബിരുദവും ജി.ഐ.എസില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
പ്രോഗ്രാമര്‍ (ഒഴിവ് 3) യോഗ്യത: 60 ശതമാനം മാര്‍ക്കോ തുല്യമായ ഗ്രേഡിലോ ലഭിച്ചിട്ടുള്ള് ബി.ഇ/ ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ്/ ഐ.റ്റി. അല്ലെങ്കില്‍ എം.സി.എ/എം.എസ്‌സി.(കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
താല്‍പര്യമുള്ളവര്‍ ഓക്ടോബര്‍ എട്ടിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിലാസം: www.ksrec.kerala.gov.in
ഓവർസീയറുടെ ഒഴിവ്
കാറഡുക്ക ഗ്രാമ പഞ്ചായത്തില്മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില് അക്രഡിറ്റഡ് ഓവർസീയറുടെ ഒഴിവുണ്ട്. ത്രിവത്സര സിവില്ഡിപ്ലോമ/ ദ്വിവത്സര ഡ്രാഫ്റ്റ്സ്മാന്സിവില്ഡിപ്ലോമ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ഒക്ടോബര് നാലിന് വൈകീട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്അപേക്ഷിക്കണം. അഭിമുഖം ഒക്ടോബര്എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്നടക്കും. എസ്.സി/ എസ്.ടി വിഭാഗത്തില്പെട്ടവര്ക്ക് മുന്ഗണന. കൂടുതല്വിവരങ്ങള്ക്ക് 04994 260049
അധ്യാപക ഒഴിവ്
കാസർകോട് ഗവ. കോളേജിൽ ഗണിതശാസ്ത്ര വിഷയത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് കോളേജിൽ. 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസായവർക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04994 256027
ജില്ലയിലെ ബി.ആർ.സികളിൽ ഒഴിവ്
സമഗ്രശിക്ഷാ കേരളം, കാസർകോട് ജില്ലയിലെ ബി.ആർ.സികളിൽ ഒഴിവുള്ള എം.ഐ.എസ് കോ ഓർഡിനേറ്റർ, അക്കൗണ്ടന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ അഞ്ചിന് രാവിലെ 10 ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും.
കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്/എം.സി.എ/എം.എസ്സി (കമ്പ്യൂട്ടർ സയൻസ്) ആണ് എം.ഐ.എസ് കോ-ഓർഡിനേറ്ററുടെ യോഗ്യത. ബി.കോം ഡിഗ്രിയും ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ടാലി സർട്ടിഫിക്കറ്റുമാണ് അക്കൗണ്ടന്റിന്റെ യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 04994-230316
സൈക്കോളജി അപ്രന്റിസ് നിയമനം
മഞ്ചേശ്വരം ജി.പി.എം. ഗവ. കോളേജില് ജീവനി സെന്റര് ഫോര് വെല്ബീയിങ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ യോഗ്യത. ക്ലിനിക്കല് സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. അഭിമുഖം സെപ്റ്റംബര് 29 ന് രാവിലെ 11 ന് കോളേജില്. കൂടുതല് വിവരങ്ങള് www.gpmgcm.ac.in ല് ലഭ്യമാണ്. ഫോണ്: 04998 272670
No comments