Breaking News

കാഞ്ഞങ്ങാട് വയോധികയെ ആക്രമിച്ച്‌ സ്വർണ്ണം കവർന്ന സംഭവം; ഡോഗ്‌ സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി

കാഞ്ഞങ്ങാട്‌: അജാനൂർ കൊളവയലിൽ പരേതനായ അബൂബക്കറിന്റെ 70 വയസ്സ്‌ പ്രായമായ ഭാര്യയെ കണ്ണിൽ മുളക്‌ പൊടി വിതറി ആക്രമിച്ച്‌ സ്വർണ്ണം കവർന്ന കേസിൽ കാഞ്ഞങ്ങാട്‌ ഡിവൈഎസ്‌പി ഡോ: ബാലകൃഷ്‌ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വൈകുന്നേരം കവർച്ച നടന്ന വീടും പരിസരവും പരിശോധിച്ച്‌ തെളിവെടുപ്പ്‌ നടത്തി. ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ദ്ധരും ഒപ്പമുണ്ടായിരുന്നു. വയോധികയെ ആക്രമിച്ച‌ സംഭവം ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷണത്തിന് ആവശ്യമായ ശാസ്ത്രീയ തെളിവുകൾ നേടുക എന്നത്‌ പ്രാരംഭ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളിയെ പിടികൂടി ശിക്ഷിക്കുമെന്നും അദ്ദേഹം വീട്ടുകാർക്ക്‌ ഉറപ്പ്‌ നൽകി.

No comments