Breaking News

കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാർമസിസ്റ്റിന്റെ ഒഴിവ്

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ആശുപത്രി (പരിയാരം) വികസന സൊസൈറ്റി (എച്ച്.ഡി.എസ്) യ്ക്ക് കീഴിൽ വരുന്ന ന്യായവില മെഡിക്കൽ/സർജിക്കൽ ഷോപ്പുകളിൽ ഫാർമസിസ്റ്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്. പ്ലസ്ടുവിന് ശേഷം ഡിപ്ലോമ ഇൻ ഫാർമസി കോഴ്‌സ് പൂർത്തിയാക്കി, കേരളാ ഫാർമസി കൗൺസിൽ റജിസ്‌ട്രേഷൻ നേടിയിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിദിനം 700 രൂപ നിരക്കിൽ, ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. നേരിട്ടും തപാൽ മുഖേനയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി 23.09.2021 ന് വൈകുന്നേരം 5 മണി. വിശദാംശങ്ങൾ www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

No comments