കരിന്തളം ഗവ.ആര്‍ട്‌സ്& സയന്‍സ് കോളേജിന് കെട്ടിടം യാഥാർത്ഥ്യമാകുന്നു; 11.31 കോടി രൂപയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭരണാനുമതിയായി
കരിന്തളം: കിനാനൂര്‍ കരിന്തളം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കെട്ടിടം നിര്‍മാണത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 11.31 കോടി രൂപയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭരണാനുമതിയായി അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണത്തിനായാണിത്. വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനും നിര്‍മാണത്തിനുമായി കിറ്റ്‌കോയെയും ചുമതലപ്പെടുത്തി. നിര്‍മാണ മേല്‍നോട്ടത്തിനായി ഏജന്‍സിയെ വെക്കാന്‍ വൈകുന്നത് ചൂണ്ടിക്കാട്ടി ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും കോളേജ് വികസന സമിതി ചെയർമാൻ പി.കരുണാകരൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവിയും നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഒന്നാം പിണറായി സര്‍ക്കാരാണ് പഞ്ചായത്തിൽ വികസന സമിതി ഭാരവാഹികൾ എം.പി.യായിരുന്ന പി.കരുണാകരൻ മുഖേന മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ.സി.രവീന്ദ്രനാഥ്, മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർക്ക് നിവേദനങ്ങൾ നൽകിയതിനെ തുടർന്നാണ് കരിന്തളത്ത് സർക്കാർ കോളേജ് അനുവദിച്ചത്. പുതിയ കെട്ടിടത്തിനായി വികസന സമിതിയും എം.എൽ.എ ഇ ചന്ദ്രശേരനും നൽകിയ നിവേദനത്തെ തുടർന്ന്
അവസാന ബജറ്റില്‍ അഞ്ചുകോടി രൂപ കെട്ടിടത്തിനായി നീക്കിവച്ചിരുന്നു. അന്ന് ഈ തുക അക്കാദമിക്ക് ബ്ലോക്കിനായിരുന്നു വകയിരുത്തിയിരുന്നത്. ഇനി ഇത് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് ഉപയോഗപ്പെടുത്താനാണ് സാധ്യത. കൊല്ലംപാറ മഞ്ഞളംകാട്ടില്‍ അനുവദിച്ച അഞ്ചേക്കറിലാണ് കോളേജിനായി കെട്ടിടം പണിയുന്നത്.
സ്ഥലത്ത് ചുറ്റുമതിലിനായി 50 ലക്ഷത്തിന്റെ ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുന്നുണ്ട്. കോളേജിന് കൂടുതൽകോഴ്‌സുകള്‍ കൂടി അനുവദിക്കണമെന്ന് എംഎല്‍എ യും കോളേജ് വികസന സമിതിയും ആവശ്യപ്പെട്ടിരുന്നു. ഈ കാര്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളത്. നിലവില്‍ കരിന്തളം തോളേനിയിലെ പാലിയേറ്റീവ് കെയര്‍ കെട്ടിടത്തിലാണ് കോളേജ് താത്ക്കാലികമായി പ്രവര്‍ത്തിക്കുന്നത്.
No comments