Breaking News

കരിപ്പൂരിൽ വൻ ലഹരിമരുന്ന് വേട്ട; 25 കോടിയുടെ ഹെറോയിൻ പിടികൂടി


മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 25 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ആഫ്രിക്കൻ യുവതിയാണ് പിടിയിലായത്. സാംബിയ സ്വദേശിനി ബിഷെലെ തോപ്പോയെയാണ് ഡി.ആർ.ഐ പിടികൂടിയത്. അഞ്ച് കിലോ ഹെറോയിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.


കെനിയയിലെ നെയ്‌റോബിയിൽ നിന്നാണ് യുവതി യാത്ര ആരംഭിച്ചതെന്നാണ് വിവരം. ബുധനാഴ്ച പുലർച്ചെ ദോഹ വഴിയുള്ള ഖത്തർ എയർവെയ്‌സ് വിമാനത്തിലാണ് കരിപ്പൂരിലെത്തുന്നത്. അതേസമയം ഇത് ആർക്ക് കൈമാറാനാണ് എന്നതിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. കോഴിക്കോട് ഡി.ആർ.ഐ ഓഫീസിലെത്തിച്ചാണ് യുവതിയെ ചോദ്യം ചെയ്യുന്നത്.

No comments