Breaking News

കാസർകോട് അഗ്രി-ഹോർട്ടി സൊസൈറ്റിയുടെ കാർഷിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു


കാസര്‍കോട് അഗ്രി-ഹോര്‍ട്ടി സൊസൈറ്റിയുടെ  ഉദ്യാന്‍ രത്ന, പോഷകശ്രീ, കിസാന്‍ ജ്യോതി, ഹരിതദൃശ്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പച്ചക്കറി കൃഷി കര്‍ഷകര്‍ക്ക് നല്‍കുന്ന 'പോഷകശ്രീ' അവാര്‍ഡ് വിഭാഗത്തില്‍  ശിവാനന്ത പേരാല്‍,  പി.വി ഭാസ്‌ക്കരന്‍ പുതിയ വീട്ടില്‍,  ടി. രാഘവന്‍ കമലമ്മൂല എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.  മികച്ച സംയോജിത കര്‍ഷകര്‍ക്ക് നല്‍കുന്ന കിസാന്‍ ജ്യോതി അവാര്‍ഡ് വിഭാഗത്തില്‍ മുഹമ്മദ് ഷാഫി പുതുക്കൈ,  വി. അനില്‍ കുമാര്‍ നാലാം വാതുക്കല്‍, ശ്രീനിവാസ് മജക്കാര്‍ മുഗു പുത്തിഗെ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. മികച്ച പുഷ്പ കൃഷി നടത്തിയ കര്‍ഷകര്‍ക്ക് നല്‍കുന്ന ഉദ്യാന്‍ രത്ന പുരസ്‌കാര വിഭാഗത്തില്‍ എ.എം ഓമന കയ്യൂര്‍-ചീമേനി,  വിജയലക്ഷ്മി എന്‍.ഭട്ട് കല്ലക്കട്ട, ഹസീന മുട്ടുന്തല എന്നിവരാണ് ജേതാക്കള്‍. മികച്ച കാര്‍ഷിക ചിത്രങ്ങള്‍ക്ക് നല്‍കുന്ന ഹരിത ദൃശ്യ പുരസ്‌കാര വിഭാഗത്തില്‍ വിനയന്‍ കുണ്ടങ്കുഴി,    വി. കുഞ്ഞുണ്ണി അതിയാമ്പൂര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി. അഗ്രി-ഹോര്‍ട്ടി സൊസൈറ്റി ചെയര്‍മാനായ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സെക്രട്ടറിയായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.വീണാ റാണി എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.


No comments